

തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ കണ്ണൂരിൽ വടിവാൾ പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ തദ്ദശേ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിക്കു പിന്നാലെ വടിവാൾ പ്രകടനം നടത്തിയ സംഭവത്തിൽ 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ജനങ്ങൾക്കു നേരെ വടിവാൾ വീശി പാഞ്ഞടുക്കുകയായിരുന്നു ഇവർ. സമീപത്തെ വീടുകളിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കു നേരെ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.