
ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രകുളത്തിൽ 5 യുവാക്കൾ മുങ്ങി മരിച്ചു. ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തിൽപെട്ടത്.
ഇന്ന് രാവിലെ ധർമ്മലിംഗേശ്വരർ ക്ഷേത്രത്തിന് സമീപമാണ് സംഭവം. 18 നും 23 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചയുവാക്കൾ. ക്ഷേത്രത്തിന് സമീപമുള്ള കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.
സംഭവം നടന്നതറിഞ്ഞ ഉടനെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 5 പേരുടേയും മൃതദേഹം പോസ്റ്റു മാർട്ടത്തിന് അയച്ചു.