ഷൊർണൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരു ബാഗ്; പരിശോധനയിൽ കിട്ടിയത് 5 കിലോ കഞ്ചാവ് !!

റെയിൽവേ പൊലീസ് ആണ് ബാ​ഗ് കണ്ടെത്തിയത്.
5 kg marijuana seized from shoranur railway platform
5 kg marijuana seized from shoranur railway platform

പാലക്കാട്: ഷൊർണൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാ​ഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. ഇന്നലെ രാത്രി 11 മണിക്ക് നടന്ന പരിശോധനയിൽ കേരള റെയിൽവേ പൊലീസ് ആണ് ബാ​ഗ് കണ്ടെത്തിയത്.

അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാ​ഗ് കണ്ടത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്നും 5 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com