അഞ്ചംഗ സംഘം ആശുപത്രിയിൽ കയറി രോഗിയെ വെടിവച്ചുകൊന്നു | Video

ബിഹാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്
5 Men With Guns A Murderer Shot Dead In Hospital in bihar

ആശുപത്രിക്കുള്ളിൽ കയറി കൊടും കുറ്റവാളിയെ അഞ്ചംഗ സംഘം വെടിവച്ചുകൊന്നു

Updated on

പട്ന: ആയുധധാരികളായ അഞ്ചംഗ സംഘം ആശുപത്രിയിൽ കയറി രോഗിയെ വെടിവച്ചു കൊന്നു. ബിഹാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. ചന്ദൻ മിശ്ര എന്നയാളാണ് ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടത്. അക്രമികളുടെ ദൃശ‍്യങ്ങൾ സിസിടിവിയിൽ‌ പതിഞ്ഞിട്ടുണ്ട്.

നിരവധി കൊലപാതകക്കേസുകളിൽ പ്രതിയും കൊടും കുറ്റവാളിയുമാണ് കൊല്ലപ്പെട്ട ചന്ദൻ മിശ്ര. ആരോഗ‍്യപ്രശ്നം മൂലം പരോളിലിറങ്ങി ചികിത്സയിലിരിക്കെയാണ് കൊല്ലപ്പെട്ടത്.

ചന്ദൻ മിശ്രയുടെ എതിർ ഗ്രൂപ്പിൽപ്പെട്ടവരാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. വിഷയത്തിൽ കേസെടുത്തതായും പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com