അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; വയോധികന് ഇരട്ടജീവപര‍്യന്തം

2023 ഡിസംബർ 23 നായിരുന്നു സംഭവം
A five-year-old girl was molested; Double life for imprisonment for old man
അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; വയോധികന് ഇരട്ടജീവപര‍്യന്തം
Updated on

പാലക്കാട്: അഞ്ചുവയസുക്കാരിയെ പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര‍്യന്തവും 38 വർഷം വെറും തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എരുത്തേമ്പതി സ്വദേശി കെ.കെ. കന്തസ്വാമി(77) നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ‍്യൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധികതടവ് അനുഭവിക്കണം.

2023 ഡിസംബർ 23 നായിരുന്നു സംഭവം. നടുപ്പുണി ചെക്പോസ്റ്റ് വരാന്തയിൽ രാത്രി കിടന്നുറങ്ങുകയായിരുന്ന ബാലികയെ എടുത്തുക്കൊണ്ടുപോയി അടുത്തുള്ള കുറ്റിക്കാട്ടിൽവച്ച് പീഡിപ്പിക്കുകയും ശാരീരികക്ഷതം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് പ്രോസിക‍്യൂഷൻ വാദം.

കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻസ്പെക്‌ടർ വി.ജയപ്രകാശ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും 57 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് 140 ദിവസം കൊണ്ട് വിചാരണയും പൂർത്തിയാക്കിയാണ് ശിക്ഷാ നടപടി.

Trending

No stories found.

Latest News

No stories found.