പ്രേതബാധയുണ്ടെന്ന് ആരോപിച്ച് കർണാടകയിൽ 55കാരിയെ തല്ലിക്കൊന്നു

ഗീതമ്മയെ നിലത്ത് വലിച്ചിഴക്കുന്നതിന്‍റെയും തലയിലടക്കം അടിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
55-year-old woman beaten to death in Karnataka over alleged ghost possession

ഗീതമ്മ

Updated on

ബെംഗളൂരു: പ്രേതബാധയുണ്ടെന്ന് ആരോപിച്ച് കർണാടകയിൽ 55 വയസുകാരിയെ തല്ലിക്കൊന്നു. സംഭവത്തിൽ മകൻ സഞ്ജയ്‌ക്കെതിരേയും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ എത്തിയ രണ്ടു പേർക്കെതിരെയും പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ശിവമോഗയിലാണ് സംഭവമുണ്ടായത്. ഗീതമ്മയെന്ന 55 കാരിയാണ് കൊല്ലപ്പെട്ടത്.

അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് പറഞ്ഞ് സ‌ഞ്ജയ് പൂജ ചെയ്യാനായി ആശ എന്ന സ്ത്രീയുടെ അടുത്തേക്ക് അമ്മയെ കൊണ്ടുപോയിരുന്നു. പിന്നീട് ആശയും ഭര്‍ത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഗീതമ്മയുടെ വീട്ടിലെത്തി. തുടർന്ന് പൂജ കർമങ്ങളെന്ന പേരിൽ മർദനം ആരംഭിക്കുകയായിരുന്നു.

നിലത്ത് വലിച്ചിഴക്കുന്നതിന്‍റെയും തലയിലടക്കം അടിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വടി കൊണ്ട് ആവര്‍ത്തിച്ച് ആശയെ മർദിക്കുന്നതും ഇതിനിടയില്‍ ഗീതമ്മ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

രാത്രി രാത്രി 9:30 ഓടെ ആരംഭിച്ച ആക്രമണം പുലര്‍ച്ചെ 1 മണി വരെ തുടര്‍ന്നുവെന്നും പറയപ്പെടുന്നു. തുടര്‍ച്ചയായ മര്‍ദനത്തിനൊടുവില്‍ ഗീതമ്മ മരിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com