മൂന്നു വയസുകാരനെ പീഡിപ്പിച്ചു; 58 കാരന് 35 വർഷം തടവും പിഴയും

ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കൽ വീട്ടിൽ വിൽസനെയാണ് ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്
മൂന്നു വയസുകാരനെ പീഡിപ്പിച്ചു; 58 കാരന് 35 വർഷം തടവും പിഴയും
Updated on

തൃശൂർ‌: മൂന്നു വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ 58 കാരനായ പ്രതിക്ക് 35 വർഷം തടവും 80,000 രൂപ പിഴയും വിധിച്ചു. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കൽ വീട്ടിൽ വിൽസനെയാണ് ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

കുട്ടിയെ റോഡരികിൽ നിന്നും വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പിഴ അടക്കാത്ത പക്ഷം 2 വർഷവും ഒൻപതുമാസവും അധിക തടവ് അനുഭവിക്കേണ്ടി വരും.

logo
Metro Vaartha
www.metrovaartha.com