

പൾസർ സുനി File pic
നടിയെ ആക്രമിച്ച കേസിൽ വിധിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ. കേസിലെ ഒന്നാം പ്രതി പൾസർ സുനിയാണ്, ദിലീപ് എട്ടാംപ്രതിയും. കേസ് ആരംഭിച്ചതു മുതൽ ഇതു വരെയും താരങ്ങൾ അടക്കം 28 പേരാണ് മൊഴി മാറ്റി പറഞ്ഞത്. ബിന്ദു പണിക്കർ, ഭാമ, സിദ്ദിഖ്, ഇടവേള ബാബു എന്നിവർ തുടങ്ങി ദിലീപിന്‍റെയും കാവ്യ മാധവന്‍റെയും ബന്ധുക്കളും മൊഴി മാറ്റിപ്പറഞ്ഞവരുടെ കൂട്ടത്തിലുണ്ട്.
ഇടവേള ബാബു, ബിന്ദു പണിക്കർ, ഭാമ, സിദ്ദിഖ്, നാദിർഷ, കാവ്യ മാധവൻ എന്നിവർക്കു പുറമേ പ്രൊഡക്ഷൻ മാനേജർ ഷൈൻ, നിർമാതാവ് രഞ്ജിത് എന്നിവരാണ് സിനിമാ മേഖലയിൽ നിന്ന് മൊഴി മാറ്റിയവർ.
ഇവർക്കു പുറമേ കാവ്യയുടെ അമ്മ ശ്യാമള, അച്ഛൻ മാധവൻ, സഹോദരൻ മിഥുൻ, മിഥുന്‍റെ ഭാര്യ റിയ എന്നിവരും ദിലീപിന്‍റെ സഹോദരൻ അനൂപ്, അളിയൻ സൂരജ്, കാവ്യയുടെ ഡ്രൈവർ സുനീർ, കാവ്യയുടെ സ്ഥാപനത്തിന്‍റെ ജീവനക്കാരൻ സാഗർ വിൻസന്‍റ്, ദിലീപിന്‍റെ സെക്യൂരിറ്റി ദാസൻ എന്നിവരും മൊഴി മാറ്റി. ഐജി ദിനേശൻ, രാഷ്ട്രീയ പ്രവർത്തകൻ ഉല്ലാസ് ബാബു, ബൈജു, ഉഷ, നിലിഷ,അപ്പുണ്ണി, ഷെർളി അജിത്, സബിത, റൂബി വിഷ്ണു, സലിം, ഡോ. ഹൈദർ അലി എന്നിവരും മൊഴി മാറ്റിയവരുടെ കൂട്ടത്തിലുണ്ട്.