തിരുവല്ലയിൽ 6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി

കുട്ടിയുടെ കാലിൽ നായ കടിച്ചതിന് സമാനമായ പാടുകളുണ്ട്.
Baby Representative Image
Baby Representative Image

പത്തനംതിട്ട: തിരുവല്ലയിൽ പുഴയോരത്തെ ചതുപ്പിൽ 6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് അനുഭവപ്പെട്ട ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുള്ളിക്കീഴ് പള്ളിക്ക് സമീപത്തെ കടവിലാണ് 2 ദിവസം പഴക്കുള്ള മൃതദേഹം കണ്ടെത്തിയത്.

കമിഴ്ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കാലിൽ നായ കടിച്ചതിന് സമാനമായ പാടുകളുണ്ട്. സമീപത്ത് ഒരു ചാക്കും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്‍ക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തിൽ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചചായും പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com