കൊലപാതകമെന്നതിന് വ്യക്തമായ തെളിവില്ല, കുഞ്ഞിന്‍റെ കൈകാലുകൾ നഷ്ടപ്പെട്ടത് മരണശേഷം

ദുരൂഹത നീക്കനായി ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തും
കൊലപാതകമെന്നതിന് വ്യക്തമായ തെളിവില്ല, കുഞ്ഞിന്‍റെ കൈകാലുകൾ നഷ്ടപ്പെട്ടത് മരണശേഷം
Updated on

പത്തനംതിട്ട: വളഞ്ഞവട്ടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ പോസ്റ്റ്മാർട്ടം പൂർത്തിയായി. കൊലപാതകമാണോ എന്ന് ഉറപ്പുവരുത്താൻ പാകത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ല. കാൽപ്പാദങ്ങളും കൈപ്പത്തിയുമാണ് നഷ്ടപ്പെട്ടത് മരണശേഷമാണെന്നും ഏതെങ്കിലും ജീവിയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടതാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ദുരൂഹത നീക്കനായി ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തും. മരിച്ച ശേഷം പെൺകുഞ്ഞിനെ പുഴയോരത്തെ ചതുപ്പിൽ ഉപേക്ഷിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. പരിശോധനാ ഫലം വന്നതിനു ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് പെൺകുഞ്ഞിന്‍റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഇത് കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com