
ഹരിയാനയിൽ 6 വയസുകാരനെ അച്ഛൻ അടിച്ചുകൊന്നു
representative image- freepik
ഗുരുഗ്രാം: ഹരിയാനയിൽ ആറുവയസുകാരനെ അച്ഛൻ അടിച്ചുകൊന്നു. സംഭവത്തിൽ ബിഹാർ സ്വദേശി സുമൻ കുമാർ സിങ്ങിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 6ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
മദ‍്യപിക്കുന്നതിനിടെ മകനോട് വെള്ളം എടുത്തു കൊടുക്കാൻ സുമൻ കുമാർ ആവശ‍്യപ്പെട്ടിരുന്നു. എന്നാൽ, കുട്ടി വിസമ്മതിച്ചതിൽ പ്രകോപിതനായ ഇയാൾ മകന്‍റെ മുഖത്ത് അടിക്കുകയായിരുന്നു.
അടിച്ച കാര‍്യം അമ്മയോട് പറയുമെന്നു പറഞ്ഞ കുട്ടിയെ വീണ്ടും ക്രൂരമായി മർദിച്ചു. പല തവണ കുട്ടിയുടെ തല ചുമരിൽ ഇടിച്ചതോടെ ബോധം നഷ്ടപെട്ടു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.