

കോഴിക്കോട് അദിതി കൊലക്കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര‍്യന്തം
കൊച്ചി: കോഴിക്കോട് അദിതി കൊലക്കേസിൽ പ്രതികളായ സുബ്രഹ്മണ‍്യൻ നമ്പൂതിരിക്കും റംല ബീഗത്തിനും ജീവപര‍്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. ഹൈക്കോടതിയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. പ്രതികൾക്കെതിരേ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് തള്ളിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്.
2013 ഏപ്രിൽ 29ന് ആറു വയസുകാരിയായ അദിതിയെ അച്ഛൻ സുബ്രഹ്മണ‍്യൻ നമ്പൂതിരിയും കുട്ടിയുടെ രണ്ടാനമ്മയായ റംല ഭീഗവും ചേർന്ന് പട്ടിണിക്കിട്ടും ശാരീരികമായും പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.