സ്കൂൾ വിദ‍്യാർഥിനിയെ ശാരീരികമായി ഉപദ്രവിച്ചു; അറുപതുകാരൻ പിടിയിൽ

അഞ്ചുമരംകാല മൈലകുന്ന് ഹന്ന ഭവനിൽ സെൽവരാജ് ആണ് പിടിയിലായത്
60-year-old man arrested for physically assaulting schoolgirl
പ്രതി സെൽവരാജ്
Updated on

തിരുവനന്തപുരം: സ്കൂൾ വിദ‍്യാർഥിനിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിലായി. അഞ്ചുമരംകാല മൈലകുന്ന് ഹന്ന ഭവനിൽ സെൽവരാജ് ആണ് പിടിയിലായത്.

ഒരു വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് വിദ‍്യാർഥിനി ഈ കാര‍്യം അധികൃതരെ അറിയിക്കുന്നത്. തുടർന്ന് വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു.

സർക്കിൾ ഇൻസ്പെക്‌ടർ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com