വടകരയിൽ 63 ലിറ്റര്‍ വിദേശമദ്യം പിടികൂടി
കോഴിക്കോട്: വടകരയിൽ 63 ലിറ്റര്‍ വിദേശമദ്യം പിടികൂടി. അഴിയൂരില്‍ ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച വിദേശ മദ്യമാണ് എക്‌സൈസ് സംഘം പിടികൂടിയത്. അഴിയൂര്‍ ജിജെബി സ്‌കൂളിന് സമീപത്തായി കെഎല്‍ 58 എച്ച് 6173 എന്ന നമ്പറിലുള്ള ഓട്ടോ പരിശോധിക്കാനായി എക്‌സൈസ് സംഘം കൈകാണിച്ചു. എന്നാല്‍ സംഘത്തെ കണ്ടയുടന്‍ ഡ്രൈവര്‍ ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തുന്നത്.