ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ 65 കാരിയുടെ മാല മോഷണം പോയി

കല്ലറ സ്വദേശി ശശികലയുടെ മൂന്ന് പവനോളം വരുന്ന മാലയും ലോക്കറ്റും മോഷണം പോയതായാണ് പരാതി
complaint alleges that gold chain robbed from 65 year old woman thiruvananthapuram

ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ 65കാരിയുടെ മാല മോഷണം പോയതായി പരാതി; കേസെടുത്ത് പൊലീസ്

file image

Updated on

തിരുവനന്തപുരം: ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ 65 വയസുകാരിയുടെ മാല മോഷണം പോയതായി പരാതി. കല്ലറ സ്വദേശി ശശികലയുടെ മൂന്ന് പവനോളം വരുന്ന മാലയും ലോക്കറ്റും മോഷണം പോയതായാണ് പരാതി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കല്ലറ ഗവ. ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ ശശികല ടോക്കണെടുത്ത് കാത്തിരിക്കുന്നതിനിടെ ഒന്നു മയങ്ങിപ്പോയിരുന്നു. ഉറക്കം ഉണർന്നപ്പോളാണ് കഴുത്തിൽ അണിഞ്ഞിരുന്ന മാല കാണാനില്ലെന്ന കാര‍്യം തിരിച്ചറിയുന്നത്.

തുടർന്ന് ഇരുന്ന സ്ഥലങ്ങളില്ലെല്ലാം പരിശോധിച്ചെങ്കിലും ശശികലയ്ക്ക് മാല കണ്ടെത്താൻ കഴിഞ്ഞില്ല. കട്ടിയുള്ള മാലയായതിനാൽ പൊട്ടി വീഴാൻ സാധ‍്യതയില്ലെന്നും ആരെങ്കിലും മുറിച്ചെടുത്തതാകാമെന്നുമാണ് ശശികല സംശയിക്കുന്നത്.

തുടർന്ന് പാങ്ങോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com