കൊല്ലത്ത് എംഡിഎംഎയുമായി ഏഴംഗ സംഘം പിടിയിൽ

തിരുവനന്തപുരം സ്വദേശികളായ 4 പേരും കൊല്ലം സ്വദേശികളായ മൂന്നു പേരെയുമാണ് പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്
7 people including women caught with mdma in kollam

പ്രതികൾ

Updated on

കൊല്ലം: എംഡിഎംഎയുമായി ഏഴംഗ സംഘം പിടിയിൽ. കൊല്ലം കൊട്ടിയത്താണ് സംഭവം. തിരുവനന്തപുരം സ്വദേശികളായ 4 പേരും കൊല്ലം സ്വദേശികളായ മൂന്നു പേരെയുമാണ് പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. മാഹിൻ (28), അൻസീയ (35), തസ്ലീം (23), താരിഖ് (20), ഷാനു (27), സൂരജ് (27), ഗോകുൽ ജി. നാഥ് (32) എന്നിവരാണ് പിടിയിലായത്.

കൊട്ടിയത്ത് പുലർച്ചെ 2 മണിക്ക് ഒഴിഞ്ഞ സ്ഥലത്ത് കാറുകൾ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്നും 2.3 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയായിരുന്നു. പ്രതികൾ സമാന കേസുകളിൽ നേരത്തെയും ഉൾപ്പെട്ടവരാണെന്നാണ് പൊലീസ് പറ‍യുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com