ചിറ്റൂരിൽ നിന്നും 70 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്ത് എക്സൈസ്; പ്രതികൾക്കായി അന്വേഷണം

ചിറ്റൂർ-കമ്പിളി ചുങ്കം റോഡിൽ വച്ച് രണ്ട് കന്നാസുകളിയായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് കണ്ടെടുത്തത്
70 liters of spirit seized in chittoor investigation started for the accused
ചിറ്റൂരിൽ നിന്നും 70 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്ത് എക്സൈസ്; പ്രതികൾക്കായി അന്വേഷണം
Updated on

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കന്നാസുകളിൽ കടത്തിക്കൊണ്ടു ‌വന്ന 70 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്ത് എക്സൈസ്. പാലക്കാട് എക്സൈസ് ഐബി പാർട്ടിയും, ചിറ്റൂർ എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചിറ്റൂർ-കമ്പിളി ചുങ്കം റോഡിൽ വച്ച് രണ്ട് കന്നാസുകളിയായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെടുത്തത്. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.

അതേസമയം, നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറും പാർട്ടിയും ചേർന്നാണ് ബാലരാമപുരം സ്വദേശി അജീഷ് കുമാർ എസ്.കെ. (27 ) എന്നയാളെ 1.021ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com