കോട്ടയത്ത് 17000 രൂപയുടെ മൊബൈൽ മോഷ്ടിച്ച 70കാരൻ അറസ്റ്റിൽ

ഇയാൾ ഫെബ്രുവരി 19ന് കോട്ടയം ചുങ്കം ഭാഗത്ത് പ്രവർത്തിക്കുന്ന ഒരു കടയിൽ നിന്നും ഉടമയുടെ 17,000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
കോട്ടയത്ത് 17000 രൂപയുടെ മൊബൈൽ മോഷ്ടിച്ച 70കാരൻ അറസ്റ്റിൽ

കോട്ടയം: മൊബൈൽഫോണ്‍ മോഷ്ടിച്ച കേസിൽ 70കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വൈറ്റില പാലത്തൊട്ടിയിൽ വീട്ടിൽ ബാലു എന്ന് വിളിക്കുന്ന ബാലകൃഷ്ണൻ എന്നയാളെയാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഫെബ്രുവരി 19ന് കോട്ടയം ചുങ്കം ഭാഗത്ത് പ്രവർത്തിക്കുന്ന ഒരു കടയിൽ നിന്നും ഉടമയുടെ 17,000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. 

പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന്  നടത്തിയ തെരച്ചിലിനൊടുവിൽ ഇയാളെ വടക്കാഞ്ചേരിയില്‍ നിന്നും  പിടികൂടുകയായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ. ഷിജി, എസ്.ഐ സുധി കെ.സത്യപാൽ, സി.പി.ഓ  മാരായ റ്റി.എം മധു, പ്രവീനോ, ആർ. രാകേഷ്, വിജയലാല്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്ക് തലയോലപ്പറമ്പ്, ഉദയംപേരൂർ, കടുത്തുരുത്തി, ആലപ്പുഴ നോർത്ത്, എറണാകുളം സെൻട്രൽ, ചോറ്റാനിക്കര, കാലടി, എറണാകുളം ടൗൺ, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com