
കൊല്ലം : കൊല്ലം കൊട്ടിയത്ത് ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ 75 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ . കൊല്ലം വെളിനല്ലൂർ സ്വദേശിയായ ഓയൂർ റാഷിന മൻസിലിൻ റാഷിദ് (33) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു.
സമീപത്തെ കടയിലെ ടെക്സ്റ്റയില്‍സ് ജീവനക്കാരാണ് ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിരുന്നു .
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കായിരുന്നു സംഭവം. വര്‍ഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷ യാചിച്ച് ജീവിക്കുകയാണ് വയോധിക. വയോധികയെ യുവാവ് ക്രൂരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടിയേറ്റ് ബോധം പോയ ഇവരെ മറ്റൊരിടത്തേക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നു.
മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചെ ഒരു കിലോമീറ്റര്‍ അകലെയുള്ള സിതാര ജംഗ്ഷന് സമീപത്ത് നിന്നാണ് അര്‍ധനഗ്‌നയായ നിലയില്‍ വയോധികയെ നാട്ടുകാര്‍ കണ്ടെത്തിയത്. വയോധികയ്ക്ക് തലയ്ക്ക് മുറിവേറ്റിട്ടുണ്ട്.