കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു; 88 കാരൻ അറസ്റ്റിൽ

കൊലപാതക കാരണം വ്യക്തമല്ല
കത്രിക്കുട്ടി
കത്രിക്കുട്ടി
Updated on

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജോസഫിനെ (88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വെള്ളിയാഴ്ച രാത്രി 11 .30 ഓടെയാണ് സംഭവം. വര്‍ഷങ്ങളായി കിടപ്പ് രോഗിയായിരുന്ന കത്രിക്കുട്ടി മകന്‍ ബിജുവിന്‍റെയും മകള്‍ ജോളിയുടെയും ഒപ്പമായിരുന്നു താമസം. സംഭവ സമയം വീടിന് പുറത്ത് ചര്‍ച്ചയിലേര്‍പ്പെട്ടിരുന്ന ബിജുവും കുടുംബവും സഹോദരി ജോളിയും വീടിനുള്ളില്‍ നിന്ന് നിലവിളി ശബ്ദം കേള്‍ക്കുകയും, മുറിയിലെത്തിയപ്പോള്‍ കത്രിക്കുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് ബിജു മൂവാറ്റുപുഴ പൊലീസില്‍ വിവരമറിയിച്ചു. കൊലപാതക ശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോയ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കാരണം വ്യക്തമല്ല. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com