എട്ടാം ക്ലാസ് വിദ്യാർഥി വീട്ടിൽ തൂങ്ങിമരിച്ചു; കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിൽ

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
8th class student found hanged With hands tied behind at tvm
അഖിലേഷ് കുമാർ (13)

തിരുവനന്തപുരം: വെള്ളറടയിൽ എട്ടാംക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട സ്വദേശി അരുള നന്ദകുമാർ-ഷൈനി ദമ്പതികളുടെ മകൻ അഖിലേഷ് കുമാർ (13) ആണ് മരിച്ചത്. വീടിനുള്ളിലെ ജനാലയിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. എന്നാൽ കൈകൾ തുണികൊണ്ട് പിന്നിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയല്ലെന്നാണ് പ്രാഥമിക നിഗമനം.

സംഭവസമയം മാതാപിതാക്കൾ പിടിഎ മീറ്റിംഗുമായി ബന്ധപ്പെട്ട് സ്കൂളിൽ ആയിരുന്നു. മുത്തച്ഛൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലേക്ക് പുറത്ത് നിന്നും ആരും വന്നിട്ടില്ലെന്നാണ് വിവരം. അഖിലേഷിനെ കാണാതിരുന്നതിനെ തുടർന്ന് മുത്തച്ഛൻ തിരച്ചിൽ നടത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.