തിരുവനന്തപുരത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 9 മാസമുള്ള കുഞ്ഞും മരിച്ചു

അഞ്ജുവിനെയും മകനെയും ചൊവ്വാഴ്ച വൈകിട്ട് 7 മണണിയോടെയാണ് കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുന്നത്
തിരുവനന്തപുരത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 9 മാസമുള്ള കുഞ്ഞും മരിച്ചു

തിരുവനന്തപുരം: പുത്തന്‍തോപ്പിൽ അമ്മയ്ക്കൊപ്പം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു. 9 മാസം പ്രായമുള്ള ഡേവിഡ് ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആൺ കുഞ്ഞിനെയും അമ്മ അഞ്ജുവിനെയും ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയാണ് കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുന്നത്.

അഞ്ജുവുന്‍റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് പൊലീസിന്‍റെ പ്രതികരണം. ഒന്നര വർഷം മുന്‍പാണ് യുവതിയുടെ വിവാഹം നടക്കുന്നത്.

ഇതിനിടയിൽ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. അഞ്ജുവിന്‍റെ മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com