
ആലപ്പുഴ: ഒൻപത് വയസുള്ള കുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പിതാവിന് 66 വർഷവും 6 മാസവും കഠിന തടവ്. നോർത്ത് പൊലീസ് 2021 ൽ റജിസ്റ്റർ ചെയ്ത കേസിൽ പോക്സോ സ്പെഷൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഡോക്‌ടറെ കാണിച്ചിരുന്നെങ്കിലും കുട്ടി ഇക്കാര്യം വെളുപ്പെടുത്തിയിരുന്നില്ല. പീന്നിട് അമ്മ നേരിൽ കാണാനിടയായ സാഹചര്യത്തിലാണ് നടപടി. പ്രതിയിൽ നിന്നും ഒരു ലക്ഷം രൂപ പിഴയും ഈടാക്കാനും സ്പെഷൽ ജഡ്ജി ആഷ് കെ.ബാൽ വിധിച്ചു.