

ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാരെ വെടിവച്ചുകൊന്നു, കൊലപാതകം ഗുരുദ്വാരയിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ
representative image
ലഖ്നൗ: മദ്യത്തിൽ ഒഴിക്കാൻ വെള്ളം കൊണ്ടുവന്ന് കൊടുത്തില്ലെന്ന് പറഞ്ഞ് ഒൻപതു വയസുകാരനെ വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ കസ്ഗൻജ് ജില്ലയിലാണ് ദാരുണസംഭവമുണ്ടായത്. യകുത്ഗൻജ് ഗ്രാമവാസിയായ ജസ്‌വീർ ഗോലയുടെ മകൻ യഷ് എന്ന യഷ്പാൽ ആണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ ബന്ധു കൂടിയായ ധനേഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച യഷിന്‍റെ വീട്ടിൽ ഒരു ചടങ്ങ് നടക്കുന്നതിനിടെയാണ് കൊലപാതകമുണ്ടായത്. ചടങ്ങിനായി നാട്ടുകാരും ബന്ധുക്കളും കുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. അതിനിടെ കുട്ടിയുടെ അച്ഛൻ ജസ്‌വീർ ഗോലയും ബന്ധു ധനേഷ് യാദവും ഉൾപ്പടെയുള്ളവർ മദ്യപിക്കുകയായിരുന്നു.
കുട്ടിയോട് വെള്ളം എടുത്തുകൊണ്ടുവരാൻ ധനേഷ് പറഞ്ഞെങ്കിലും കുട്ടി അനുസരിച്ചില്ല. ഇതിന്‍റെ ദേഷ്യത്തിൽ കുട്ടിയുടെ വയറ്റിൽ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. കുട്ടിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ ധനേഷ് യാദവിനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.