

മയക്കുമരുന്നുമായി അറബിക്കടലിൽ പിടിയിലായ പാക്കിസ്ഥാനികൾ
ന്യൂഡൽഹി: അറബിക്കടലിൽ പായ് വഞ്ചിയിൽ മൂവായിരം കോടിയിലധികം വില വരുന്ന മയക്കുമരുന്നുമായി സഞ്ചരിച്ച അഞ്ചു പാക്കിസ്ഥാനികൾ ഇന്ത്യൻ തീര സംരക്ഷണസേനയുടെ പിടിയിലായി. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡുമായി സംയുക്തമായി ഇന്ത്യൻ തീര സംരക്ഷണ സേന നടത്തിയ ഓപ്പറേഷനിലാണ് ഈ വൻ ലഹരിമരുന്നു മാഫിയയെ പിടികൂടിയത്.
അന്താരാഷ്ട്ര വിപണിയിൽ മൂവായിരം കോടിയിലധികം രൂപ വിലമതിക്കുന്ന ഹൈറോയിനും മെത്താംഫെറ്റാമിനും അടക്കമുള്ള മയക്കു മരുന്നാണ് ഇതിൽ ഉൾപ്പെടുന്നത്. 526 കിലോഗ്രാം ഉയർന്ന നിരോധിത വസ്തുക്കളാണ് പിടിച്ചെടുത്തത്. പായ് വഞ്ചിയിൽ ഉണ്ടായിരുന്ന അഞ്ചു പാക്കിസ്ഥാൻ പൗരന്മാരെയും സൈന്യവും സ്ക്വാഡും ചേർന്നു പിടികൂടി.