ക്ലാസിൽ വച്ച് വസ്ത്രങ്ങൾ ഊരി മാറ്റി, നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഒന്‍പതാം ക്ലാസുകാരന് സഹപാഠികളുടെ ക്രൂര ഉപദ്രവം

കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
9th class student harassed in pala school complaint
ക്ലാസിൽ വച്ച് വസ്ത്രങ്ങൾ ഊരി മാറ്റി, നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഒന്‍പതാം ക്ലാസുകാരന് സഹപാഠികളുടെ ക്രൂര ഉപദ്രവം
Updated on

കോട്ടയം: പാലായിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി ഉപദ്രവിച്ചതായി പരാതി. കുട്ടിയെ സഹപാഠികൾ ചേർന്ന് ഉപദ്രവിച്ചതായും വസ്ത്രം ഊരി മാറ്റുകയും അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. പാലാ സെന്‍റ് തോമസ് സ്കൂളിലാണ് സംഭവം.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കുട്ടിയെ ബലമായി പിടിച്ചുവച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയും എതിര്‍ക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണ കുട്ടിയുടെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവച്ച് ഉപദ്രവിച്ചു. വിദ്യാര്‍ത്ഥിയുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

മുന്‍പും സഹപാഠികൾ കുട്ടിയുടെ വീഡിയോ എടുത്ത് ഇത്തരത്തിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പിതാവ് പരാതിയിൽ പറയുന്നു. പരാതിയിൽ വിശദമായ അന്വേഷണം നടത്തി ഉടന്‍ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com