പത്താം ക്ലാസുകാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ശനിയാഴ്ച രാവിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
a 10th grader was found hanging in his bedroom at home

പത്താം ക്ലാസുകാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

file image

Updated on

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്‍റെയും ഗംയുടെയും മകന്‍ അമ്പാടി (15) യെയാണ് ശനിയാഴ്ച രാവിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സഹോദരി കല്യാണി കോളെജിലേക്ക് പോകും നേരമാണ് അമ്പാടി മുറിയിൽ നിന്ന് ഇറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് അമ്പാടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com