

അതി ഹാങ്മ സുബ്ബ, പുർബ ലെപ്ച
ബെംഗളൂരു: വാക്കു തർക്കത്തിന്‍റെ പേരിൽ 22 കാരിയെ കാമുകന്‍ കുത്തിക്കൊന്നു. സിക്കിം സ്വദേശിനിയായ അതി ഹാങ്മ സുബ്ബ (22) ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ ഒരു സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു വരുകയായിരുന്നു അതി ഹാങ്മ.
പ്രതിയായ പുർബ ലെപ്ചയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാർജിലിങ് സ്വദേശിയും ഹോട്ടൽ വെയിറ്ററുമായിരുന്ന പുർബയും അതി ഹാങ്മയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു.
അടുത്തിടെയാണ് ഇരുവരും ബെംഗളൂരുവിൽ വാടകയ്ക്ക് താമസം ആരംഭിച്ചത്. ബെല്ലൻഡൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡൊഡ്ഡകണ്ണഹള്ളിയിലായിരുന്നു ഇരുവരും താമസം. അതി ഹാങ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പുർബ സംശയിച്ചിരുന്നു.
ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും വ‍്യക്തമാകുന്നത്. തർക്കത്തിനിടെ അടുക്കളയിലുണ്ടായിരുന്ന കത്തി കൊണ്ട് കറുത്ത് അറുത്തായിരുന്നു അരും കൊല. കേസിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.