കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം അഞ്ചംഗ കുടുംബം മരിച്ചു

ഡ്രൈവർക്ക് നിയന്ത്രണംവിട്ടതിനെ തുടർന്ന് കാർ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു
Five people died after their car plunged into a gorge in Himachal.

ഹിമാചലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

Updated on

ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ബർമൗർ-പത്താൻകോട്ട് സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ചമ്പയിലെ ഗെഹ്‌ര സ്വദേശികളായ വചൻ സിങ് (60), റിപുൺ സിങ് (30), റിംപി ദേവി, കീർത്തി (23), മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. കുഞ്ഞിന്‍റെ ചികിത്സയ്ക്കായി കുടുംബം പത്താൻകോട്ടിലേക്ക് പോകവേയാണ് അപകടം. ഡ്രൈവർക്ക് നിയന്ത്രണംവിട്ടതിനെ തുടർന്ന് കാർ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് ഡൽഹൗസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ചമ്പ പൊലീസ് കേസെടുത്തു

logo
Metro Vaartha
www.metrovaartha.com