വീടിനു മുന്‍പില്‍ കളിക്കുന്നതിനിടെ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 2 വയസുകാരന്‍ മരിച്ചു

The deceased two-year-old (left); the rainwater-filled pit where the child fell (right)

മരിച്ച രണ്ടു വയസുകാരന്‍ (ഇടത്), കുട്ടി വീണ മഴവെള്ളം നിറഞ്ഞ കുഴി (വലത്)

Updated on

പുനെ: മഴവെള്ളം നിറഞ്ഞ മാലിന്യ കുഴിയില്‍ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം. പുനെയിലെ ലോണി കല്‍ബോര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

സോഹം ലഖന്‍ കസബെയാണ് മരിച്ചത്. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി മഴവെള്ളം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. ഓവുചാലിനു വേണ്ടി കുഴിച്ച കുഴിയിലാണ് കുട്ടി വീണത്. മേല്‍മൂടിയില്ലാതെ തുറന്നുകിടന്നതിനാല്‍ മഴവെള്ളം നിറഞ്ഞ കുഴിയിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടി വീഴുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് കുട്ടിയെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓവുചാലിന്റെ നിര്‍മാണ ചുമതലയുള്ള കോണ്‍ട്രാക്റ്ററിന്റെ വിവരം ലഭ്യമായിട്ടില്ല. സംഭവത്തില്‍ കോണ്‍ട്രാക്റ്റര്‍ക്കെതിരെ പുനെ പൊലീസ് കേസെടുത്തു.

മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ തുറന്നുകിടന്നിരുന്ന മാന്‍ഹോളില്‍ വീണ് 55 വയസുകാരന്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുനെയില്‍ നിന്ന് കുട്ടിയുടെ മരണവാര്‍ത്ത പുറത്തുവന്നത്.

logo
Metro Vaartha
www.metrovaartha.com