
അനന്തുകൃഷ്ണൻ, ആര്യ
തിരുവനന്തപുരം: ശ്രീകാര്യത്ത് ലോഡ്ജിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ.
മൺവി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം കാവുവിള വീട്ടിൽ അനന്തുകൃഷ്ണൻ (29), ചടയമംഗലം പൂക്കോട് അഞ്ജിമ ഭവനിൽ ആര്യ (27) എന്നിവരെയാണ് തുമ്പ പൊലീസ് പിടികൂടിയത്.
5.8 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരി പരിശോധനയുടെ ഭാഗമായി രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.