ബസ് സ്റ്റോപ്പില്‍ വെച്ച് യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

വ്യാഴാഴ്ച വൈകീട്ട് കളമശേരി കുസാറ്റ് ബസ്സ് സ്റ്റോപ്പിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം
പ്രവീൺകുമാർ എസ് (34)
പ്രവീൺകുമാർ എസ് (34)

കളമശേരി: ബസ് സ്റ്റോപ്പില്‍ വെച്ച് യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ, ചേർത്തല, തുറവൂർ സ്വദേശി പുതുപ്പറമ്പത്ത് വീട്ടിൽ പ്രവീൺകുമാർ എസ് (34) എന്നയാളെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് കളമശേരി കുസാറ്റ് ബസ്സ് സ്റ്റോപ്പിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം.

കളമശേരിയിൽ താമസിക്കുന്ന യുവതി തന്‍റ വീട്ടിൽ വന്ന കൂട്ടുകാരിയെ കളമശേരി കുസാറ്റ് ബസ് സ്റ്റോപ്പിൽ കൊണ്ടുചെന്നാക്കി മടങ്ങുന്ന സമയത്ത് ബസ്റ്റോപ്പിൽ ഇരുന്ന യുവാവ് യുവതിയെ നോക്കി നഗ്നത പ്രദർശിപ്പിക്കുകയും, ഭയന്നുപോയ യുവതി അവിടെ നിന്നും വേഗം തന്നെ വീട്ടിലേക്ക് മടങ്ങുകയും എന്നാൽ യുവാവ് യുവതിയെ പിന്തുടർന്ന് വീണ്ടും നഗ്നത കാണിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിക്കുകയുമായിരുന്നു.

തുടർന്ന് യുവതി ബഹളം വയ്ക്കുകയും, ബഹളം കേട്ട് ഓടിവന്ന നാട്ടുകാർ യുവാവിനെ തടഞ്ഞു വെച്ച് പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കളമശേരി പോലീസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ സിപിഒ കൃഷ്ണരാജ്, ശരത്ത് ലാൽ, രതീഷ് എന്നിവർ സംഭവസ്ഥലത്ത് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത കളമശേരി പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതി ഹാജരാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com