
തിരുവനന്തപുരം: പാറശ്ശാലയിൽ ഒൻപതാം ക്ലാസ് വിദ‍്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാറശ്ശാല സ്വദേശി സുധീഷിനെയാണ് (25) പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ക്ലാസ് വിട്ട് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു കുട്ടി. ഇതിനിടെയാണ് ബൈക്കിൽ എത്തിയ സുധീഷ് കുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചത്. വിദ‍്യാർഥിനിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ യുവാവ് ബൈക്കിൽ രക്ഷപെട്ടു.
തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പാറശ്ശാല പൊലീസിൽ പരാതി നൽകുകയും പാറശ്ശാല എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.