വീട്ടിൽ കയറി മധ്യവയസ്കയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

പരാതിയെ തുടർന്ന് രാമപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു
വീട്ടിൽ കയറി മധ്യവയസ്കയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
mk arun

കോട്ടയം: മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെളിയന്നൂർ മുണ്ടുപ്ലാക്കൽ വീട്ടിൽ എം.കെ അരുൺ (32) എന്നയാളെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം വെളിയന്നൂർ സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ചീത്തവിളിക്കുകയും, മർദിക്കുകയും, കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് രാമപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

മധ്യവയസ്ക ഇയാൾക്കെതിരെ മുമ്പ് പരാതി കൊടുത്തത് പിൻവലിക്കാത്തത്തിലുള്ള വിരോധം മൂലമാണ് ഇയാൾ മധ്യവയസ്കയെ ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചത്. രാമപുരം സ്റ്റേഷൻ എസ്.എച്ച്. ഓ ഉണ്ണികൃഷ്ണൻ, എസ്.ഐ മാരായ സാബു ആന്റണി, മനോജ്, സി.പി.ഓ വിഷ്ണു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.