പാങ്ങപ്പാറ അഭിറാം കൊലക്കേസ്; പ്രതിയായ 17കാരന്‍റെ ജാമ‍്യാപേക്ഷ തള്ളി

പ്രായപൂർത്തിയായ കുറ്റവാളിയെ പോലെയാണ് പ്രതിയുടെ മാനസികാവസ്ഥയെന്നാണ് കൗൺസിലിങ് നടത്തിയ ഡോക്റ്റർമാരുടെ റിപ്പോർട്ട്
abhiram murder case updates

കൊല്ലപ്പെട്ട അഭിറാം

Updated on: 

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലക്കേസിൽ പ്രതിയായ 17കാരന്‍റെ ജാമ‍്യഹർജി തള്ളി. പ്രതിയുടെ മാനസികാവസ്ഥ കണക്കിലെടുത്ത് ജുവൈനൽ ജസ്റ്റിസ് ബോർഡിന്‍റേതാണ് നടപടി. പ്രായപൂർത്തിയായ കുറ്റവാളിയെ പോലെയാണ് പ്രതിയുടെ മാനസികാവസ്ഥയെന്നാണ് കൗൺസിലിങ് നടത്തിയ ഡോക്റ്റർമാരുടെ റിപ്പോർട്ട്.

ഇത് പരിഗണിച്ചുകൊണ്ടാണ് ബോർഡ് ജാമ‍്യാപേക്ഷ തള്ളിയത്. പ്രതിയുടെ മാനസിക നില പരിശോധിക്കാൻ കോടതി പേരൂർക്കട മാനസികാരോഗ‍്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. അവിടെ പരിശോധനയും കൗൺസിലിങ്ങും നടത്തിയതിനു പിന്നാലെയാണ് ഡോക്റ്റർമാരുടെ സംഘം ബോർഡിന് റിപ്പോർട്ട് നൽകിയത്.

കേസുമായി ബന്ധപ്പെട്ട് മുൻപ് മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. 17കാരനെ കൂടാതെ ഗുണ്ടയായ ഉമർ‌, അനന്ത എന്നിവരാണ് അറസ്റ്റിലായത്. 17 കാരനായ അഭിറാമിനെ അനന്തയുടെ ഫോണിൽ നിന്ന് മെസേജ് അയച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

അഭിറാമിനെ സുഹൃത്തിനെയാണ് പ്രതികൾ കൊല്ലാൻ ഉദ്ദേശിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. 17 കാരനായ പ്രതിയുടെ മുൻ പെൺ സുഹൃത്തിന്, അഭിറാമിന്‍റെ സുഹൃത്തുമായുള്ള പ്രണയം പകയ്ക്ക് കാരണമായി. ഇയാളെ കൊല്ലാൻ അഭിറാം വഴി വിളിച്ചു വരുത്താൻ ശ്രമിച്ചു. എതിർത്തത് വാക്കുതർക്കത്തിനും കൊലയ്ക്കും കാരണമായെന്നാണ് പ്രതി മൊഴി നൽകിയിരുന്നത്

സംഭവം ഇങ്ങനെ...

അനന്ത എന്ന പെൺകുട്ടിയുടെ മുൻ കാമുകനാണ് കേസിലെ പ്രതിയായ 17 കാരൻ. കൊല്ലപ്പെട്ട അഭിറാമിന്‍റെ സുഹൃത്തുമായി അനന്തയെന്ന പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. അടുത്തിടെ അനന്ത പഴയ കാമുകന് തന്‍റെ ഇപ്പോഴത്തെ കാമുകനൊപ്പമുള്ള ഫോട്ടോ അയച്ച് കൊടുത്തിരുന്നു. ഇതോടെ മുൻ കാമുകന്‍ അനന്തയുടെ പുതിയെ കാമുകനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ഇയാളെ വിളിച്ചു വരുത്തതാനായി അനന്തയുമായി പ്രതി ഗൂഢാലോചന നടത്തുന്നു. ശേഷം ഇതിനായി അനന്തയുടെ ഫോൺ പ്രതി 2 ദിവസത്തേക്ക് വാങ്ങുന്നു. കാഈ ഫോണിൽ നിന്ന് ഇൻസ്റ്റ മെസേജ് അയച്ചു അഭിറാമിനെ വിളിച്ചു വരുത്തി.

പാങ്ങപ്പാറ എത്തിയപ്പോൾ അനന്തയുടെ ഇപ്പോഴത്തെ കാമുകനായ സുഹൃത്തിനെ വിളിച്ചു വരുത്താൻ അഭിറാമിനോട് ആവശ്യപ്പെട്ടെങ്കിലും അവൻ അതിന് തയാറായില്ല. ഇതേ ചൊല്ലി തർക്കം ഉണ്ടായി. ഇതിനിടയിൽ അച്ഛൻ അഭിരാമിനെ ഫോൺ വിളിച്ചു. ഇത് പ്രതി തടസപ്പെടുത്തി. ഇതോടെ അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ അഭിറാം ശ്രമിച്ചെങ്കിലും മർദിച്ച ശേഷം ബെൽറ്റ്‌ കൊണ്ട് കഴുത്തിൽ മുറുക്കി. ഇതിന് ശേഷം ഗുണ്ട ഉമറിനെ വിളിച്ചു വരുത്തിയെന്നുമാണ് പ്രതിയുടെ മൊഴി.