പൊതു നിരത്തിൽ അപകടകരമായ 'അഭ്യാസം'; അബുദാബിയിൽ ഡ്രൈവർ സംഘം അറസ്റ്റിൽ

അശ്രദ്ധമായി വാഹനമോടിക്കുന്നതിനും അപകടകരമായ അഭ്യാസങ്ങൾ നടത്തുന്നതിനും 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്‍റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.
Abu Dhabi: Driver gang arrested for dangerous 'exercise' on public roads

പൊതു നിരത്തിൽ അപകടകരമായ 'അഭ്യാസം'; അബുദാബിയിൽ ഡ്രൈവർ സംഘം അറസ്റ്റിൽ

Updated on

അബുദാബി: അബുദാബിയിലെ ലിവ മേഖലയിൽ പൊതു റോഡിൽ അപകടകരമായ അഭ്യാസങ്ങൾ നടത്തുകയും അശ്രദ്ധമായി വാഹനം ഓടിക്കുകയും ചെയ്ത ഒരു സംഘം ഡ്രൈവർമാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്രകാരം വാഹനമോടിക്കുന്നവർ തങ്ങളുടെ മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണി ഉയർത്തുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ സംഘം ട്രാഫിക് ഓഫീസറുടെ മുമ്പിൽ നിന്ന് ഓടി രക്ഷപ്പെടുകയും ലൈസൻസ് പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുകയും ചെയ്തതായി പൊലീസ് കുറ്റപ്പെടുത്തി.

റോഡ് ഉപയോക്താക്കളോട്, പ്രത്യേകിച്ച് യുവാക്കളോട്, ഗതാഗത നിയമങ്ങൾ പാലിക്കാനും അശ്രദ്ധമായ ഡ്രൈവിങ്ങ് ഒഴിവാക്കാനും അബുദാബി പൊലീസിലെ സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹുമൈരി ആവശ്യപ്പെട്ടു.

അശ്രദ്ധമായി വാഹനമോടിക്കുന്നതിനും അപകടകരമായ അഭ്യാസങ്ങൾ നടത്തുന്നതിനും 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്‍റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 8002626 എന്ന നമ്പറിൽ "അമാൻ" സേവനം വഴിയോ 2828 എന്ന നമ്പറിലേക്ക് എസ്എംഎസ് വഴിയോ റിപ്പോർട്ട് ചെയ്യാൻ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com