കാറിന്‍റെ ടയർപൊട്ടി ലോറിയുമായി കൂട്ടിയിടിച്ചു; തമിഴ്നാട്ടിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം

മരിച്ച 2 പേർ കോട്ടയം സ്വദേശികളാണെന്ന സൂചനയുണ്ട്. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
കാറിന്‍റെ ടയർപൊട്ടി ലോറിയുമായി കൂട്ടിയിടിച്ചു;  തമിഴ്നാട്ടിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം
Updated on: 

ചെന്നൈ: തമിഴ്നാട്ടിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

പുലർച്ചെ അഞ്ച് മണിയോടെ തേനിയിൽ വെച്ചാണ് അപകടം ഉണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആളെ മെഡിക്കൽ കോളെജിലേക്ക് മാറ്റി. മരിച്ച 2 പേർ കോട്ടയം സ്വദേശികളാണെന്ന സൂചനയുണ്ട്. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിന്‍റെ ടയർ പൊട്ടി ലോറിയുമായി കൂട്ടിയിടിച്ചതാണ് അപകടകാരണം. സംഭവത്തിൽ അല്ലിനഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

logo
Metro Vaartha
www.metrovaartha.com