
പാലക്കാട്: മണ്ണാർക്കാട് കല്ലിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
കിഴക്കേച്ചോല സ്വദേശി അശ്വിൻ (18) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽ പെടുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ജിതേഷ് പരിക്കുകളോടെ രക്ഷപ്പെട്ടു.