കാറ് ലോറിയുമായി കൂട്ടിയിടിച്ച് 6 പേർക്ക് ദാരുണാന്ത്യം; 3 പേർക്ക് ഗുരുതര പരിക്ക്

സേലത്ത് നിന്ന് കുംഭകോണത്തേക്ക് പോയ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
കാറ് ലോറിയുമായി കൂട്ടിയിടിച്ച് 6 പേർക്ക് ദാരുണാന്ത്യം; 3 പേർക്ക് ഗുരുതര പരിക്ക്

ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം. സേലം എടപ്പാടി സ്വദേശികളാണ് മരിച്ചത്. എടപ്പാടി സ്വദേശികളായ മുത്തുസ്വാമി (58), ആനന്തായി (57), ദാവനശ്രീ (9), തിരുമൂർത്തി (43), സന്തോഷ്കുമാർ (31), മുരുകേശൻ (55) എന്നിവരാണ് മരിച്ചത്.

ഗുരുതര പരിക്കുകളോടെ മൂന്നുപേർ ചികിത്സയിലാണ്. ധനപാൽ, തിരുമുരുകൻ,ശകുന്തള എന്നിവർക്കാണ് പരിക്കേറ്റത്. സേലത്ത് നിന്ന് കുംഭകോണത്തേക്ക് പോയ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com