പ്രതികൾ
കണ്ണൂർ: പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു കഴിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കണ്ണൂർ പാണപ്പുഴയിലാണ് സംഭവം. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു. പ്രമോദ് (40), സി. ബിനീഷ് (37) എന്നിവരാണ് വനംവകുപ്പിന്‍റെ പിടിയിലായത്.
തളിപ്പറമ്പ് റെയിഞ്ച് ഓഫിസർക്ക് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വ‍്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.