

സഫ്വാൻ
മലപ്പുറം: സമൂഹമാധ‍്യമമായ ടെലഗ്രാം മുഖേന അശ്ലീല വിഡിയോകൾ വിറ്റ 20 കാരൻ അറസ്റ്റിൽ. നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്‌വാനാണ് അറസ്റ്റിലായത്. കുട്ടികളുടേത് അടക്കമുള്ള അശ്ലീല വിഡിയോകളാണ് സഫ്വാൻ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ വിറ്റത്.
പോക്സോ ഐടി ആക്റ്റ് അടക്കമുള്ള വകുപ്പുകൾ ചുമത്തി സൈബർ ക്രൈം പൊലീസാണ് സഫ്വാനെ അറസ്റ്റ് ചെയ്തത്. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുറ്റക‍്യതൃത്തിൽ പ്രതിയുമായി ബന്ധമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ കേസിനു പുറമെ മുൻപ് കഞ്ചാവ് കേസിലും പ്രതിയായിരുന്നു സഫ്‌വാൻ