വീടിന്‍റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം; പ്രതി അറസ്റ്റിൽ

മൂവാറ്റുപുഴ സ്വദേശി അഭിലാഷാണ് അറസ്റ്റിലായത്
accused arrested for theft kothamangalam

അഭിലാഷ്

Updated on

കോതമംഗലം: വീടിന്‍റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ ഏനാനെല്ലൂർ കാവക്കാട് കനാൽ ജങ്ഷൻ ഭാഗത്ത് പുതുവേലിച്ചിറയിൽ വീട്ടിൽ അഭിലാഷ് (43) ആണ് അറസ്റ്റിലായത്.

പോത്താനിക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച പോത്താനിക്കാട് ചേലക്കടവ് ചപ്പാത്ത് സ്വദേശിയുടെ വീടിന്‍റെ ജനൽ തകർത്ത് അകത്തു കയറി മോഷണം നടത്തുകയായിരുന്നു. ലാപ്ടോപ്, ടെലിവിഷൻ, സിസിടിവി ഹാർഡ് ഡിസ്ക് റീസീവർ , പണം എന്നിവയാണ് മോഷണം പോയത്.

വീട്ടിലെ സിസിടിവി ക്യാമറകളും മോഷ്ടാവ് നശിപ്പിച്ചിരുന്നു. കല്ലൂർക്കാട്, പോത്താനിക്കാട് പൊലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളിൽ പ്രതിയാണ് അഭിലാഷ്. ഇൻസ്പെക്റ്റർ കെ. ബ്രിജുകുമാർ, എസ്ഐ ജോഷി മാത്യു, എഎസ്ഐ മാരായ ദിലീപ്, ഷിബി കുര്യൻ, ഷാനവാസ്, എസ്സിപിഒ ലിജേഷ്, സിപിഒ മാരായ നൗഫൽ, അനുരാജ്, ജിംസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com