സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ സംസാരിച്ച് നിൽക്കു ന്നത് ഇഷ്ടപ്പെട്ടില്ല, യുവാവിനെ ആക്രമിച്ചു; പ്രതികൾ അറസ്റ്റിൽ

അഴിക്കോട് സ്വദേശിയായ അമ്രാൻ (22) എറിയാട് മുസ്‌ലിം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അമീർ (23) എന്നിവരാണ് അറസ്റ്റിലായത്
accused arrested in attacking youth in kodungallur beach

പ്രതികൾ

Updated on

തൃശൂർ: സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ സംസാരിച്ച് നിൽക്കുയായിരുന്ന യുവാവിനെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ.

കൊടുങ്ങല്ലൂർ അഴീക്കോട് ബീച്ചിലാണ് സംഭവം. അഴീക്കോട് സ്വദേശിയായ അമ്രാൻ (22) എറിയാട് മുസ്‌ലിം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അമീർ (23) എന്നിവരാണ് അറസ്റ്റിലായത്.

അഴീക്കോട് സ്വദേശിയായ അഹമ്മദ് ഹാബിൽ സുഹൃത്തുക്കളുമൊത്ത് ബീച്ചിൽ സംസാരിച്ച് നിൽക്കുകയായിരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് പ്രതികൾ അഹമ്മദിനെ തടഞ്ഞ് നിർത്തി ഭീഷണപ്പെടുത്തിയ ശേഷം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

പിന്നീട് കൊടുങ്ങല്ലൂർ എസ്എച്ച്ഒ ബി.കെ. അരുൺ, എസ്ഐ കെ. സാലിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com