

പ്ലസ് വൺ വിദ‍്യാർഥിനിയെ നിരവധി തവണ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
representative image
കോഴിക്കോട്: പ്ലസ് വൺ വിദ‍്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി വെസ്റ്റ്ഹിൽ സ്വദേശി മഹിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 16 വയസുകാരിയെ പ്രതി നിരവധി തവണ പീഡിപ്പിച്ചതായാണ് വിദ‍്യാർഥിനിയുടെ പരാതിയിൽ പറയുന്നത്.
പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വെള്ളയിൽ പരിസരത്ത് നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.