
ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതി പരാതിക്കാരിയെ വെടിവച്ചു
വസന്ത് വിഹാർ: ബലാത്സംഗ കേസിൽ അറസ്റ്റിലായി പരോൾ ലഭിച്ച ശേഷം പരാതിക്കാരിയെ വെടിവച്ച് കൊല്ലാൻ പ്രതിയുടെ ശ്രമം. ഡൽഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. 2024ലാണ് അബുസഹീർ സഫിറിനെ ബലാത്സംഗക്കേസിൽ ശിക്ഷിച്ചത്. പരോളിലിറങ്ങിയ പ്രതി പെൺകുട്ടിയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഓട്ടോ റിക്ഷയിൽ പോകുന്നതിനിടെയാണ് യുവതിക്കു നേരെ അബുസഹീർ സഫിർ വെടിവച്ചത്. നെഞ്ചില്‍ വെടിയേറ്റ യുവതിയെ ഉടന്‍ തന്നെ എയിംസിലെത്തിച്ചു. വിദഗ്ധ ചികിത്സ ലഭിച്ച യുവതിയുടെ നില തൃപ്തികരമാണ്.
യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അബു സഹീർ സഫിറിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ കൈയിൽ നിന്നു തോക്ക് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.