വടകര എംഡിഎംഎ കേസ്; അധ‍്യാപികമാർ ഉൾപ്പടെ പ്രതികളായ 3 പേർക്ക് ജാമ‍്യമില്ല

വടകര എൻ‌ഡിപിഎസ് കോടതിയുടെതാണ് നടപടി
accused bail plea rejected in vadakara mdma case

വടകര എംഡിഎംഎ കേസ്; അധ‍്യാപികമാർ ഉൾപ്പടെ പ്രതികളായ 3 പേർക്ക് ജാമ‍്യമില്ല

file

Updated on

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പ്രതികളായ മൂന്നു പേരുടെ ജാമ‍്യാപേക്ഷ തള്ളി. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ കൂരാച്ചുണ്ട് കാപ്പിമുക്ക് സ്വദേശിയായ കാവ്യ, നാലാം പ്രതിയും ആവള സ്വദേശിയുമായ നീഷ്മ, അഞ്ചാം പ്രതി ജിജിൽ കുര‍്യാക്കോസ് എന്നിവർക്കാണ് കോടതി ജാമ‍്യം അനുവദിക്കാതിരുന്നത്. വടകര എൻ‌ഡിപിഎസ് കോടതിയുടെതാണ് നടപടി.

നേരത്തെ കേസിലെ രണ്ടാം പ്രതിയായ കീർത്തനയ്ക്ക് ജാമ‍്യം ലഭിക്കുകയും തുടർന്ന് ജയിൽമോചിതയാകുകയും ചെയ്തിരുന്നു. കേസിലെ മുഖ‍്യപ്രതിയായ വയനാട് സ്വദേശി ഷിന്‍റോയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. എംഡിഎംഎ വിൽപ്പനയിലൂടെ ലക്ഷങ്ങളുടെ ട്രാന്‍സാക്ഷനാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നതെന്നാണ് പൊലീസ് പറയുന്നത്. താത്കാലിക കായിക അധ്യാപികയായ കീര്‍ത്തനയാണ് ആദ്യം പൊലീസിന്‍റെ പിടിയിലായത്.

logo
Metro Vaartha
www.metrovaartha.com