നിരവധി കേസുകളിൽ പ്രതി; കണ്ണൂർ സ്വദേശിനിയെ കാപ്പാ ചുമത്തി നാടുകടത്തി

തലശേരി തിരുവങ്ങാട് സ്വദേശി ഫാത്തിമ ഹബീബയെയാണ് നാടുകടത്തിയത്
Accused in several cases; Kannur native deported after charged with Kaapa

ഫാത്തിമ ഹബീബ

Updated on

കണ്ണൂർ: മയക്കു മരുന്ന് കേസടക്കം നിരവധി കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. തലശേരി തിരുവങ്ങാട് സ്വദേശി ഫാത്തിമ ഹബീബയെയാണ് (27) നാടുകടത്തിയത്. പൊലീസിന്‍റെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് ഫാത്തിമ. കണ്ണൂർ ജില്ലാ കമ്മിഷണറുടെ കാപ്പാ നിയമ പ്രകാരമുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഒരു വർഷത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. കണ്ണൂർ റേഞ്ച് ഡിഐജിയാണ് ഉത്തരവിറക്കിയത്. 24 ഗ്രാം ബ്രൗൺ ഷുഗർ കടത്തിയതിന് ഫാത്തിമയെ ഒക്‌ടോബറിൽ പിടികൂടിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com