മന്ത്രവാദം നടത്തിയെന്ന് ആരോപണം; തെലങ്കാനയിൽ യുവതിയെ ചുട്ടു കൊന്നു

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം
Accused of witchcraft; Woman burnt to death in Telangana
ഡി. മുത്തവ
Updated on

ഹൈദരാബാദ്: മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് തെലങ്കാനയിലെ മേഡക് ജില്ലയിൽ യുവതിയെ ഗ്രാമവാസികൾ ചുട്ടു കൊന്നു. ഡി. മുത്തവ (45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഗ്രാമവാസികൾ ബലമായി വീട്ടിൽ കയറി വടികൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവർ പെട്രോൾ ഒഴിച്ച് തീകൊളുത്തി.

പ്രതികൾ ഒരേ ജാതിയിൽപ്പെട്ടവരാണെന്നും യുവതിയുമായി മുൻ വൈരാഗ്യമുണ്ടായിരുന്നതായും മാന്ത്രികവിദ്യ പ്രയോഗിച്ചും പെട്രോൾ ഒഴിച്ചും യുവതി തങ്ങൾക്ക് പ്രശ്‌നമുണ്ടാക്കിയെന്ന് ഗ്രാമവാസികൾ ആരോപിച്ചതായി രാമയംപേട്ട് ഇൻസ്‌പെക്ടർ വെങ്കിടേഷ് രാജ ഗൗഡ് പറഞ്ഞു.

പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ രാമയംപേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭയാനകമായ സംഭവത്തെത്തുടർന്ന് യുവതിയുടെ മകനും മരുമകളും പരിഭ്രാന്തരായി പലായനം ചെയ്തു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com