
ഇടുക്കി: വിവാഹാഭ്യർത്ഥന നിരസിച്ച പൊൺക്കുട്ടിയെ കൊലപ്പെടുത്താൻ ശ്രമം. ഫോർട്ടു കൊച്ചി സ്വദേശിയായ ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ തൊടുപുഴയിലാണ് സംഭവം. നിയമ വിദ്യാർഥിയായ പെൺക്കുട്ടിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
പെൺക്കുട്ടിയും പ്രതിയും മുൻപ് അടുപ്പത്തിലായിരുന്നു. ഇവരുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യുവാവിന് മറ്റൊരു പെൺക്കുട്ടിയുമായി അടുപ്പം വന്നതോടെ പെൺക്കുട്ടി പിൻമാറുകയായിരുന്നു. ഇതിനിടെ വീണ്ടും ഷാജഹാൻ വിവാഹാഭ്യർത്ഥനയുമായി എത്തിയെങ്കിലും പെൺക്കുട്ടി നിരസിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ പെൺക്കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.