ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് 2 വർഷം കഠിന തടവ്

വടവാതൂർ ശാന്തിഗ്രാം ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ രഹിലാൽ എന്നയാളെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചത്
accused who assaulted the police officer who was on hospital duty was sentenced
ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് 2 വർഷം കഠിന തടവ്
Updated on

കോട്ടയം: ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതിക്ക് കോടതി 2 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. വടവാതൂർ ശാന്തിഗ്രാം ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ രഹിലാൽ (32) എന്നയാളെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി അനന്തകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.

രഹിലാൽ എന്നയാൾ 2019 ൽ കോട്ടയം ജില്ലാ ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിലെ ഡ്യൂട്ടിക്കാരനായ ഉദ്യോഗസ്ഥനെ അത്യാഹിത വിഭാഗത്തില്‍ വച്ച് ചീത്തവിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.ഐ ആയിരുന്ന റ്റി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ റോബിൻ നെല്ലിയറ ഹാജരായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com